¡Sorpréndeme!

മലയാറ്റൂർ പള്ളിയിൽ വൈദികൻ കുത്തേറ്റു മരിച്ചു | Oneindia Malayalam

2018-03-01 1 Dailymotion

മലയാറ്റൂര്‍ കുരിശുപള്ളിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു . ഫാദര്‍ സേവ്യര്‍ തേലക്കാടാണ്(52) കപ്യാരുടെ കുത്തേറ്റ് മരിച്ചത് . കാലിലാണ് കുത്തേറ്റത്. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.ഇന്ന് ഉച്ച്യ്ക്ക് ഒന്നരയോടെയാണ് പള്ളിയിലെത്തി കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യറെ കുത്തിയത്. ജോണിയെ മൂന്നു മാസം മുമ്പ് കപ്യാർ ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി ഇന്ന് വൈദികനെ കാണാനെത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.